Kerala

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു; അഞ്ച് മരണം

കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം - കാറിലുണ്ടായ അഞ്ചുപേരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  കൊട്ടാരക്കര ആയൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായവരാണ് മരിച്ചത്.  അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. 

കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സും എതിര്‍ ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരേ കുടുംബത്തില്‍പ്പെട്ട അഞ്ചുപേരാണ് മരിച്ചത്. കാറില്‍ ആറ് പേര്‍ ഉണ്ടായിരുന്നു. ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഡ്രൈവര്‍ അരുണ്‍, സ്മിത, ഹര്‍ഷ, അഞ്ജന, മിനി എന്നിവരാണ് മരിച്ചത്. 

പൊലീസും ഫയര്‍ഫോഴ്‌സും എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സ്നേഹത്തിന്റെ നീണ്ട 20 വർഷങ്ങൾ, മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ആഘോഷമാക്കി ആരാധകർ

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...