Kerala

കൊറോണ :വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ ഇളവ് ; വോട്ടര്‍ നേരിട്ട് ഹാജരാകേണ്ട

നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍ പട്ടിക പുതുക്കലില്‍ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ ഇളവ് നല്‍കി. അപേക്ഷകനായ വോട്ടര്‍ നേരിട്ട് ഹാജരാകണ്ട. നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 

വോട്ടര്‍ പട്ടികിയില്‍ പേരുചേര്‍ക്കാന്‍ തടസ്സവാദങ്ങള്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ ഹിയറിങ് ഒഴിവാക്കി. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് ഇളവ് അനുവദിച്ചത്. 

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനോ തിരുത്തലിനോ അപേക്ഷ നല്‍കിയവര്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷന്‍ കൂടി അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ