Kerala

കൊല്ലത്തെ ബ്യൂട്ടീഷ്യനെ പാലക്കാട്ടു വെച്ച് കൊലപ്പെടുത്തി ?; പൊലീസിന് നിർണായക തെളിവ് ലഭിച്ചു, ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് യുവതിയുടെ കൊലപാതകം സംബന്ധിച്ച നിർണായക കണ്ടെത്തൽ നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലത്തുനിന്ന്‌ കാണാതായ തൃക്കോവിൽവട്ടം സ്വദേശിനിയെ കൊലപ്പെടുത്തിയതായി സൂചന. തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ പാലക്കാട്ടു വെച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന് സൂചന ലഭിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.

കൊല്ലത്ത് ബ്യൂട്ടീഷ്യൻ ട്രെയിനർ ആയ യുവതി കഴിഞ്ഞ മാർച്ച് 17-ന് ആലപ്പുഴയിൽ ഭർത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്ത് സ്ഥാപനത്തിൽ നിന്ന്‌ പോയി. രണ്ടുദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകുകയായിരുന്നു.

മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് യുവതിയുടെ കൊലപാതകം സംബന്ധിച്ച നിർണായക കണ്ടെത്തൽ നടത്തിയത്. സംഭവത്തിൽ പാലക്കാട്ട്‌ വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിലായതായാണ് സൂചന. യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന്‌ ഉന്നത പൊലീസ് സംഘം പാലക്കാട്ടേക്ക്‌ തിരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT