Kerala

കൊല്ലത്ത് ഏഴു വയസുകാരിയെ കൊലപ്പെടുത്തിയത് പീഡനത്തിനു ശേഷം; ഇളയച്ഛന്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഇളയച്ഛനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ട്യൂഷന്‍ ക്ലാസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കുട്ടിയേയും ഇയാളെയും കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് ഏഴു വയസുകാരിയെ കൊലപ്പെടുത്തിയത് ലൈംഗികമായി പീഡിപ്പിച്ച ശേഷമെന്ന് പ്രതി. പിടിയിലായ ഇളയച്ഛന്‍ രാജേഷാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പൊലീസിനോടു പറഞ്ഞത്. കുട്ടിയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ഇയാള്‍ സമ്മതിച്ചായാണ് സൂചന.


ഏരൂരില്‍ നിന്നും ഇന്നലെ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്‌റ്റേറ്റില്‍ ഷെഡ്ഡില്‍  നിന്നാണ് കണ്ടെത്തിയത്. പീഡനത്തിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഇളയച്ഛനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ട്യൂഷന്‍ ക്ലാസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കുട്ടിയേയും ഇയാളെയും കാണാതായത്. 

ട്യൂഷന്‍ ക്ലാസില്‍ കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയേയും കൂട്ടി ഇളയച്ഛന്‍ പോകുന്ന ദൃശ്യങ്ങള്‍ സ്‌കൂളിന് സമീപത്തുള്ള സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21