Kerala

കോടതിയില്‍ നല്‍കിയത് സര്‍ക്കാരിന്റെ പട്ടികയെന്ന് എ പദ്മകുമാര്‍ ; ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന പട്ടിക നല്‍കിയത് സര്‍ക്കാരാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Author : സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട : ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന പട്ടിക നല്‍കിയത് സര്‍ക്കാരാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ദേവസ്വം ബോര്‍ഡല്ല പട്ടിക നല്‍കിയത്. സര്‍ക്കാരിന്റെ കയ്യില്‍ വ്യക്തമായ കണക്കുണ്ടാകും. അതുകൊണ്ടാണല്ലോ സര്‍ക്കാര്‍ പട്ടിക നല്‍കിയതെന്നും പദ്മകുമാര്‍ ചോദിച്ചു. 

സെപ്തംബര്‍ 28 ന് സുപ്രിംകോടതി വിധി വന്നതിന് ശേഷം യുവതികള്‍ ശബരിമലയില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആരെയും ഏർപ്പെടുത്തിയിട്ടില്ല. ഇത്തരം സംവിധാനം ദേവസ്വം ബോർഡ് ഏർപ്പെടുത്താറില്ല. സർക്കാർ നൽകിയ കണക്ക് ശരിയാണെന്നാണ് തന്റെ വിശ്വാസമെന്നും പദ്മകുമാർ പറഞ്ഞു. 

അതേസമയം സുപ്രിംകോടതിയില്‍ നല്‍കിയ പട്ടിക സംബന്ധിച്ച് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്ക് നല്‍കിയത്. ഞങ്ങളല്ല ലിസ്റ്റ് കൊടുത്തത്. അത് നിങ്ങള്‍ ചോദിക്കണം എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം