Kerala

കോടിയേരി പരാതിക്കാരിയേയും കുട്ടിയേയും വീട്ടില്‍ക്കയറ്റി നവോത്ഥാനം നടത്തണം: ബിജെപി

പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ഇപ്പോഴും ചെലവൊഴിക്കുന്നത്. ഇത്തരത്തില്‍ പണം ചെലവാക്കുന്നതിനുള്ള സാമ്പത്തി ശ്രോതസും വ്യക്തമാക്കണമെന്ന് ബിജെപിവക്താവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി. പരാതിക്കാരിയേയും കുട്ടിയേയും വീട്ടില്‍ക്കയറ്റി നവോത്ഥാനം നടത്താന്‍ കോടിയേരി ബാലകൃഷ്ണന്‍ തയാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു 

പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ഇപ്പോഴും ചെലവൊഴിക്കുന്നത്. ഇത്തരത്തില്‍ പണം ചെലവാക്കുന്നതിനുള്ള സാമ്പത്തി ശ്രോതസും വ്യക്തമാക്കണമെന്ന് ബിജെപിവക്താവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സ്ത്രീയുടെ പരാതിയില്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നുള്ള ബീഹാര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈയില്‍ ബലാത്സംഗ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 33 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

SCROLL FOR NEXT