Kerala

കോടിയേരിയുടെ ശബ്ദം പാക്കിസ്ഥാനികളുടെത്; കുമ്മനം രാജശേഖരന്‍

ഇന്ത്യന്‍ സൈനികരെ അപമാനിച്ച കോടിയേരിയുടെ നിലപാട് രാജദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ - പൊതുജനമധ്യത്തില്‍ കശാപ്പുനടത്തുന്നത് കാട്ടാളത്തമാണെന്നും കുമ്മനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ സൈനികരെ അപമാനിച്ച കോടിയേരിയുടെ നിലപാട് രാജദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി ശത്രുരാജ്യം അംഗീകരിച്ചിട്ടുപോലും നിലപാട് തിരുത്താന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകുന്നില്ല. 
ഇന്ത്യന്‍ സൈന്യത്തെ കൊലപാതകികളും ബലാത്സംഗക്കാരുമായി ചിത്രീകരിച്ച കോടിയേരിയുടെ നിലപാട് പാക്കിസ്ഥാനികളുടെ സ്വരമാണെന്നും കുമ്മനം പറഞ്ഞു. ഇക്കാര്യത്തില്‍ കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കും. 

ബിജെപി വിരോധത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കശാപ്പ് നടത്തുന്നത് അംഗീകരിക്കാനാകില്ല. പൊതുജനമധ്യത്തില്‍ കശാപ്പുനടത്തുന്നത് കാട്ടാളത്തമാണെന്നും കുമ്മനം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ