ഫയല്‍ ചിത്രം 
Kerala

കോട്ടയം 279,കോഴിക്കോട് 267; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം ജില്ലയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം ജില്ലയില്‍. 279പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍കോട് 73, വയനാട് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 2316പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,906 സാമ്പിളുകളാണ് പരിശോധിച്ചത്. 2100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 259, കോഴിക്കോട് 253, തൃശൂര്‍ 238, എറണാകുളം 230, കൊല്ലം 210, പത്തനംതിട്ട 185, കണ്ണൂര്‍ 139, തിരുവനന്തപുരം 112, മലപ്പുറം 134, ആലപ്പുഴ 96, ഇടുക്കി 81, പാലക്കാട് 34, കാസര്‍കോട് 68, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4386 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 238, കൊല്ലം 1065, പത്തനംതിട്ട 512, ആലപ്പുഴ 219, കോട്ടയം 175, ഇടുക്കി 70, എറണാകുളം 500, തൃശൂര്‍ 272, പാലക്കാട് 266, മലപ്പുറം 246, കോഴിക്കോട് 446, വയനാട് 112, കണ്ണൂര്‍ 151, കാസര്‍കോട് 114എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,150 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,39,281 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT