Kerala

കോട്ടയം ജില്ലാ കലക്ടര്‍, എഡിഎം, നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍

കലക്ടറുടെ ഓഫീസ് സ്റ്റാഫംഗത്തിന് കോവിഡ് സ്ഥീരികരിച്ച സാഹചര്യത്തിലാണ് ക്വാറന്റൈനില്‍ തുടരാനുള്ള തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ക്വാറന്റൈനില്‍. കലക്ടറുടെ ഓഫീസ് സ്റ്റാഫംഗത്തിന് കോവിഡ് സ്ഥീരികരിച്ച സാഹചര്യത്തിലാണ് ക്വാറന്റൈനില്‍ തുടരാനുള്ള തീരുമാനം. കലക്ടറെ കൂടാതെ എഡിഎമ്മും മറ്റ് ഇന്നത ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ തുടരും. ഇവരോട് ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്.

കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം കോവിഡ് നിരീക്ഷണത്തിലാണ്. കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി എംഎല്‍എയ്ക്ക് സമ്പര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇബ്രാഹിം ക്വാറന്റീനില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നിലമ്പൂര്‍ താലൂക്ക് ആശുപത്രി െ്രെഡവറുടെ കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലമ്പൂരും, കൊണ്ടോട്ടിയും കണ്ടയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭ മുഴുവന്‍ കണ്ടയിന്‍മെന്റ് സോണ്‍ ആണ്.

നിലവില്‍ മലപ്പുറം ജില്ലയില്‍ ഒന്നോ രണ്ടോ മേഖലകളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്ന അവസ്ഥയല്ല മറിച്ച് പലയിടത്തുമായി ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഉറവിടം അറിയാതെ രോഗം ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് ആശങ്കക്ക് ഇട നല്‍കുന്നതാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന