Kerala

കോട്ടയം വഴി പകല്‍ ട്രയിനില്ല; നാളെയും നിയന്ത്രണം തുടരും

കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ റദ്ദാക്കി. 4 എക്‌സ്പ്രസുകള്‍ വഴിതിരിച്ചുവിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ റദ്ദാക്കി. 4 എക്‌സ്പ്രസുകള്‍ വഴിതിരിച്ചുവിട്ടു. ചിങ്ങവനം- ചങ്ങനാശ്ശേരി ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 9 മുതല്‍ 3 വരെ കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം ഉണ്ടാകില്ല. നാളെയും രാവിലെ 9 മുതല്‍ ഒരു മണിവരെ ഗതാഗത നിയന്ത്രണമുണ്ട്.

കരുനാഗപ്പള്ളി യാര്‍ഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെയും നാളെത്തെയും ആലപ്പുഴ - കൊല്ലം പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി. ഇടപ്പള്ളി യാഡിലെ അറ്റകുറ്റപ്പണി കാരണം ശബരി, കേരള എക്‌സ്പ്രസുകള്‍ ഇന്നലെ ഒന്നരമണിക്കൂറുകളോളം വൈകി.കോട്ടയം വഴിയുള്ള മിക്ക ട്രയിനുകളും അരമണിക്കൂര്‍ വൈകിയാണ് ഓടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ