Kerala

'കോണ്‍ഗ്രസുകാരേ, അയ്യര്‍ പറഞ്ഞ ആ നീച് ആദ്മി ഇതാ, ഇയാളെ നിങ്ങള്‍ തള്ളുമോ അതോ കൊണ്ടാടുമോ?'

'കോണ്‍ഗ്രസുകാരേ, അയ്യര്‍ പറഞ്ഞ ആ നീച് ആദ്മി ഇതാ, ഇയാളെ നിങ്ങള്‍ തള്ളുമോ അതോ കൊണ്ടാടുമോ?'

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ദു:സൂചനകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞ വഷളന്‍ കമന്റുകളും സ്ത്രീവിരുദ്ധ പ്രയോഗങ്ങളും വിടി ബല്‍റാം  മുന്‍പും നടത്തിയിട്ടുണ്ടെന്ന് എംബി രാജേഷ് എംപി. പുരോഗമന നാട്യത്തിന് ഒരു കുറവുമില്ലാത്ത തനി കെ.എസ്.യു പൈങ്കിളിയാണ് വിടി ബല്‍റാം. ഫേസ്ബുക്കിലിരുന്ന് തെറിവിളിക്കാന്‍ വൈകൃതം വിളയുന്ന ഒരു അരാഷ്ട്രീയ മനസ്സുണ്ടായാല്‍ മാത്രം മതിയെന്ന് ബല്‍റാമിന്റെ എകെജി പരാമര്‍ശത്തോടു പ്രതികരിച്ചുകൊണ്ട് എംബി രാജേഷ് പറഞ്ഞു. 


സംസ്‌ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രം കഴിയില്ലെന്ന് തെളിയിച്ചിരിക്കുന്നു എ.കെ.ജി.യെ ഹീനമായി അവഹേളിച്ചതിലൂടെ തൃത്താല എം.എല്‍.എ.വി.ടി. ബല്‍റാം. എം.എല്‍.എ എന്ന മൂന്നക്ഷരത്തിന്റെ മേല്‍വിലാസം മാത്രം കൈമുതലായുള്ള ഒരാള്‍ ആയുഷ്‌കാലം മുഴുവന്‍ നാടിന്റെ സ്വാതന്ത്ര്യത്തിനും പതിതരുടെ മോചനത്തിനും പൊരുതി ജനകോടികളുടെ ഹൃദയത്തില്‍ മൂന്നക്ഷരമായി പതിഞ്ഞ ഒരു മഹാമനുഷ്യനെ അധിക്ഷേപിക്കുന്നു! 

രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കാന്‍ അറിവും ചരിത്രബോധവുമൊക്കെ വേണം. ഫേസ്ബുക്കിലിരുന്ന് തെറിവിളിക്കാന്‍ വൈകൃതം വിളയുന്ന ഒരു അരാഷ്ട്രീയ മനസ്സുണ്ടായാല്‍ മാത്രം മതി. ദു:സൂചനകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞ വഷളന്‍ കമന്റുകളും സ്ത്രീവിരുദ്ധ പ്രയോഗങ്ങളും മുന്‍പും ഇയാള്‍ നടത്തിയിട്ടുണ്ട്. പുരോഗമന നാട്യത്തിനാണെങ്കില്‍ കുറവൊട്ടുമില്ലതാനും ഈ തനി കെ.എസ്.യു പൈങ്കിളിക്ക്. 

മണിശങ്കര്‍ അയ്യര്‍ പറഞ്ഞ 'നീച് ആദ്മി' ഇതാ ഇപ്പോള്‍ നിങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് സുഹൃത്തുക്കളേ. മി.രാഹുല്‍ഗാന്ധി, താങ്കളുടെ മുതുമുത്തച്ഛന്‍ ആദരിച്ച എ.കെ.ജി.യെ അവഹേളിച്ച ഈ നീചത്വത്തെ നിങ്ങള്‍ തള്ളുമോ അതോ കൊണ്ടാടുമോ? അറിയാന്‍ കേരളം കാത്തിരിക്കുന്നു- എംബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT