

കൊച്ചി: എകെജി തീക്ഷ്ണമായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് ജനങ്ങളുടെ നേതാവായതെന്ന് എഎന്‍ ഷംസീര്‍. ബല്‍റാം നവമാധ്യമത്തിലൂടെ രാഷട്രീയത്തില്‍ എത്തിയ ആളാണ്. ഫെയ്‌സ്ബുക്ക് എന്ന നവമാധ്യമം ഇല്ലായിരുന്നെങ്കില്‍ ബല്‍റാം രാഷട്രീയ രംഗത്തുണ്ടാവാനിടയില്ലെന്ന്, ബല്‍റാമിന്റെ വിവാദ പ്രസ്താവനയോടു പ്രതികരിച്ചുകൊണ്ട് ഷംസീര്‍ പറഞ്ഞു.
എകെജിയെ അപമാനിക്കാനുള്ള ശ്രമം വിടി ബല്‍റാമിന്റെ ചീപ്പ് പബ്ലിസിറ്റി നേടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പൊതുപ്രവര്‍ത്തകര്‍ കാണിക്കേണ്ട സാമാന്യ മാന്യത പോലും കാണിക്കാന്‍ കഴിയാത്തയാളാണ് ബല്‍റാം. ജീവിതത്തില്‍ ഒരു ത്യാഗവും ചെയ്യാത്ത നേതാവായ ആളാണ് ബല്‍റാം. എന്നാല്‍ എകെജി അങ്ങനെയല്ല.
ഒരു സുപ്രഭാതത്തില്‍ നേതാവായ ആളല്ല എകെജി. അവസരവാദ രാഷട്രീയത്തിന്റെ വക്താവായ ബല്‍റാമിന് അത് മനസിലാവില്ല.
എകെജി ആരാണെന്ന് ബല്‍റാമിന് അറിയില്ലെങ്കില്ലെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാം. വിടി ബല്‍റാമിന് കൊടുക്കേണ്ട മറുപടി ഇങ്ങനെയല്ല എന്നു നന്നായറിയാം. പക്ഷെ ബല്‍റാമിന്റെ സംസ്‌ക്കാരമല്ല തന്റേത്. അതുകൊണ്ടാണ് അത്തരത്തില്‍ ഭാഷ സംസാരിക്കാത്തത്.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അടിയന്തരമായി അഭിപ്രായം പറയണമെന്ന് ഷംസീര്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates