Kerala

കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടാവുക 'മിടുമിടുക്കന്‍മാരും , ചുണക്കുട്ടികളും'; വന്‍വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടാന്‍ സാധ്യതയുള്ളവരെയാണ് യുഡിഎഫ് മത്സര രംഗത്തിറക്കുന്നതെന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ എല്ലാവര്‍ക്കും ബോധ്യമാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  യുഡിഎഫിനായി  മത്സരിക്കാന്‍  ഇറങ്ങുന്നത് ചുണക്കുട്ടികളും മിടുമിടുക്കരുമായ സ്ഥാനാര്‍ത്ഥികളാവുമെന്ന് രമേശ് ചെന്നിത്തല. ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി പട്ടിക തന്നെയാവും വൈകുന്നേരത്തോടെ പുറത്തിറങ്ങുന്നത്. കേരളത്തില്‍ പാര്‍ട്ടി വന്‍വിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടാന്‍ സാധ്യതയുള്ളവരെയാണ് യുഡിഎഫ് മത്സര രംഗത്തിറക്കുന്നതെന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ എല്ലാവര്‍ക്കും ബോധ്യമാകും.

കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്നായിരുന്നു തന്റെ വ്യക്തിപരമായി ആഗ്രഹം.പക്ഷേ രാജ്യവ്യാപകമായ ചുമതലയുള്ളതിനാലാണ് അദ്ദേഹം മത്സര രംഗത്തില്ലാത്തത്. മുല്ലപ്പള്ളി സിറ്റിങ് എംപിയാണ് കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴേ ഇനി മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ എവിടെ നിന്നാലും ജയിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം മത്സരരംഗത്ത് നിന്നും സ്വയം പിന്‍മാറിയതാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത