Kerala

കോഴിവില 87 രൂപയാക്കണമെന്ന് ചാനലിൽ ഇരുന്നു പറയാനേ കഴിയൂ; വില കുറയണമെങ്കിൽ കേരളം കോഴി വളർത്തണം: തോമസ് ഐസക്

കോഴിവില 87 രൂപയാക്കണമെന്ന് ചാനലിൽ ഇരുന്നു പറയാനേ കഴിയൂ; വില കുറയണമെങ്കിൽ കേരളം കോഴി വളർത്തണം: തോമസ് ഐസക്

Author : സമകാലിക മലയാളം ഡെസ്ക്

മാ​രാ​രി​ക്കു​ളം: കോ​ഴി വി​ല 87 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ചാ​ന​ലി​ൽ ഇരുന്നു പ​റ​യാ​നേ പ​റ്റൂവെന്ന് ധനമന്ത്രി തോമസ് ഐസക്. ത​മി​ഴ്നാ​ട്ടു​കാ​രാണ് കേരളത്തിൽ വിൽക്കുന്ന കോഴിയുടെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്​. അതു മാ​റ​ണ​മെ​ങ്കി​ൽ സ്വ​ന്ത​മാ​യി കോ​ഴി വ​ള​ർ​ത്തി 87 രൂ​പ നി​ശ്ച​യി​ച്ച് വി​ൽ​ക്ക​ണമെന്ന് തോമസ് ഐസക് പറഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാർ കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ന്ന ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ  ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​​ന്റെ ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ഴി​യു​ടെ നി​കു​തി കു​റ​ച്ച​ത് ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ്. എന്നാൽ അതിന്റെ ​ഗുണം ജനങ്ങൾക്കു കിട്ടണമെങ്കിൽ നമ്മൾ കോഴി ഉത്പാദിപ്പിക്കണം. കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യ കേ​ര​ള ചി​ക്ക​ൻ ഉ​ട​ൻ വി​പ​ണി​യി​ലി​റ​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി അറിയിച്ചു. . ഗു​ണ​മേ​ന്മ​യു​ള്ള ചി​ക്ക​ൻ വി​ല കു​റ​ച്ച് വി​ൽ​ക്കു​മ്പോ​ൾ ത​മി​ഴ്​​നാ​ട​ൻ ചി​ക്കന്റെ വി​ല​യും കു​റ​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 

ഗു​ണ​മേ​ന്മ​യു​ള്ള​തും സു​ര​ക്ഷി​ത​വും ന്യാ​യ​വി​ല​യ്​​ക്ക്​ ല​ഭി​ക്കു​ന്ന​തു​മാ​യ കേ​ര​ള ചി​ക്ക​ൻ ഉ​ൽ​പാ​ദി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ മി​ടു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​നാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യു​ടെ  ആ​ദ്യ​ഘ​ട്ട​മാ​യി 22 പേ​ർ​ക്ക് ഒ​രു​ല​ക്ഷം രൂ​പ വീ​തം സ​ബ്സി​ഡി അ​നു​വ​ദി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി