Kerala

കോവിഡ് മൂലം മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത

 കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍:  കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. പള്ളി സെമിത്തേരികളില്‍ സ്ഥലമില്ലെങ്കില്‍ മാത്രമെ ദഹിപ്പിക്കാവൂ. ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തിലാണ് തൃശൂര്‍ അതിരൂപതയുടെ പുതിയ നിര്‍ദേശം. വിശ്വാസികള്‍ കോവിഡ് മൂലം മരിക്കുകയാണെങ്കില്‍ അവരുടെ മൃതദേഹം പള്ളിപ്പറമ്പിലോ സെമിത്തേരിയിലെ സംസ്‌കരിക്കാം. എന്നാല്‍ ഇതിന് സ്ഥലമില്ലെങ്കില്‍ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിക്കാം. ഇതാദ്യമായാണ് ഒരു ക്രൈസ്തവസഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കണം മൃതദേഹം സംസ്‌കരിക്കേണ്ടത്. ഇത് കോവിഡ് കാലത്തേക്ക് മാത്രമായിരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈ മൃതദേഹം എവിടെ സംസ്‌കരിച്ചാലും രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൗതികാവശിഷ്ടങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍