Kerala

കോവിഡ്, ലുലു മാൾ അടച്ചു; കണ്ടെയിന്‍മെന്റ് സോൺ 

കൊച്ചി ലുലു മാൾ ഇന്നു മുതൽ പൂർണമായും അടയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊച്ചി ലുലു മാൾ ഇന്നു മുതൽ പൂർണമായും അടയ്ക്കും. മാള്‍ കണ്ടെയിന്‍മെന്റ് സോണായ വിവരം ലുലു അധികൃതര്‍ അറിയിച്ചു. ലുലു മാൾ ഉൾപ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ജില്ലാ ഭരണകൂടം കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇതാടെ ലുലു അധികൃതർ തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.

ഇന്നലെ 406 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !