Kerala

ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ മരിച്ചു 

ന്യൂസിലന്റ് സൗത്ത് ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗ്രീന്‍ ഐലന്റ് ക്ലബ്ബിനു വേണ്ടി കളിക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ന്യൂസിലന്റിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന്‍ ഹരീഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ദുരന്തം.

ന്യൂസിലന്റ് സൗത്ത് ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗ്രീന്‍ ഐലന്റ് ക്ലബ്ബിനു വേണ്ടി കളിക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന വൈദ്യസംഘം രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മൈതാനത്തുതന്നെ മരണം സംഭവിച്ചു.

മികച്ച ഓള്‍റൗണ്ടറായ ഹരീഷ്, ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. സതേണ്‍ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡിലെ നഴ്‌സ് ചങ്ങാനേശ്ശരി സ്വദേശി നിഷയാണ് ഭാര്യ. അഞ്ച് വര്‍ഷം മുന്‍പാണ് ഹരീഷ് ന്യൂസിലന്റില്‍ എത്തിയത്. ഓട്ടാഗോ ഡെയ്‌ലി ടൈം പ്രസിലെ ജീവനക്കാരനാണ്. 3 വയസ്സുള്ള ഗൗരി എക മകളാണ്. നാളെ പുലര്‍ച്ചെ മൃതദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത