Kerala

ചവറയിൽ ഷിബു ബേബി ജോൺ സ്ഥാനാർത്ഥി; യുഡിഎഫ് നേതൃത്വത്തിന് ആർഎസ്പി കത്ത് നൽകി

ചവറയിൽ ഷിബു ബേബി ജോൺ സ്ഥാനാർത്ഥി; യുഡിഎഫ് നേതൃത്വത്തിന് ആർഎസ്പി കത്ത് നൽകി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചവറ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ  യുഡിഎഫ് സ്ഥാനാർത്ഥിയായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ മത്സരിക്കും. ഷിബു ബേബി ജോണിനെ മത്സരിപ്പിക്കാൻ ആർഎസ്പി യോ​ഗം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി യുഡിഎഫ് കൺവീനർക്കും ചെയർമാനും ആർഎസ്പി നേതൃത്വം കത്ത് നൽകി. 

ചവറയിൽ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫ് പ്രവർത്തനം തുടങ്ങിയിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർഎസ്പി യുഡിഫ് നേതൃത്വത്തിന് കത്ത് നൽകിയത്. 

മണ്ഡലത്തിൽ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോൺ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും നിൽക്കുന്ന നേതാവാണെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result