Kerala

'ചാക്കിലെ പൂച്ച പുറത്തുചാടി' ; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ വിചാരണ വൈകിപ്പിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

പ്രതികള്‍ എന്തിനാണ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.വിചാരണ വൈകിപ്പിക്കാന്‍  പ്രതികള്‍ എന്തിന് ശ്രമിക്കുന്നുവെന്ന് കോടതി ചോദിച്ചു. ചാക്കിലെ പൂച്ച പുറത്തുചാടി എന്നും കോടതി പരിഹസിച്ചു. 

കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്, കേസിലെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ ഇന്ന് വീണ്ടും കോടതിയെ സമീപിച്ചത്. 

ഈ ആവശ്യം പരിഗണിച്ച കോടതി പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രതികള്‍ എന്തിനാണ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഉത്തരവില്‍ താന്‍ ഒപ്പിട്ടു കഴിഞ്ഞു. ഈ ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അറിയിച്ചു.

പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഒരുകാരണവശാലും വിചാരണ വൈകിപ്പിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT