പ്രതീകാത്മക ചിത്രം 
Kerala

ചാരായം വാറ്റിയ കേസിലെ പ്രതി '10 വർഷം മുമ്പ് മരിച്ചയാൾ' ; തിരുത്തൽ അപേക്ഷയുമായി എക്സൈസ് ; 'മുങ്ങിയ' ആൾക്കായി അന്വേഷണം

ഒരു വീടിനു മുന്നിൽ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ  : ചാരായം വാറ്റിയ കേസിലെ പ്രതി 10 വർഷം മുമ്പ് മരിച്ചയാൾ. സംഭവം വിവാദമായതോടെ കോടതിയിൽ തിരുത്തൽ അപേക്ഷ നൽകാനൊരുങ്ങുകയാണ് എക്സൈസ്. ഇതോടൊപ്പം യഥാർഥ പ്രതിക്കായി അന്വേഷണവും ആരംഭിച്ചു. 

പള്ളിപ്പാട് പഞ്ചായത്തിലെ അകവൂർമഠം കോളനിയിൽ 10 വർഷം മുൻപ് മരിച്ചയാളെ അബ്കാരി കേസിൽ പ്രതിയാക്കിയ സംഭവത്തിലാണ് തിരുത്തൽ അപേക്ഷ നൽകുന്നത്. ലോക്ഡൗണിന്റെ തുടക്കത്തിൽ, ഏപ്രിൽ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു വീടിനു മുന്നിൽ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. 

സാക്ഷികളായി സമീപത്തുണ്ടായിരുന്നവർ നൽകിയ പേരാണ് റെയ്ഡിനെത്തിയ ഹരിപ്പാട് ഓഫിസിലെ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ‘പ്രതി മാറിയത്’ വിശദ അന്വേഷണത്തിലാണ് അറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോൾ അവിടെ നിന്നവർ നൽകിയ വിലാസത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് എക്സൈസ് - ഡപ്യൂട്ടി കമ്മിഷണർ കെ കെ അനിൽകുമാർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !