Kerala

ചെങ്ങന്നൂരില്‍ ബിജെപിയെ എതിര്‍ക്കുന്ന ആരുടെയും പിന്തുണ തേടും: വൈക്കം വിശ്വന്‍ 

ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതായി സൂചനയുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിര്‍ക്കുന്ന ഏത് കക്ഷിയുടെയും പിന്തുണ തേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.  തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈക്കം വിശ്വന്റെ പ്രതികരണം.  സിപിഎമ്മും കെ എം മാണിയുടെ കേരള കോണ്‍ഗ്രസും തമ്മില്‍ ധാരണയിലേക്ക് നീങ്ങുന്നുവെന്ന  റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നതാണ് വൈക്കം വിശ്വന്റെ പ്രസ്താവന.

നേരത്തെ ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതായി സൂചനയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുളള ആലോചന മാണി വിഭാഗത്തില്‍ ആരംഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് വൈക്കം വിശ്വന്റെ നിലപാട് പുറത്തുവന്നത്. 

കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക ഉന്നതാധികാര സമിതിയോഗം മാര്‍ച്ച് 18ന് കോട്ടയത്ത് ചേരും. ഇതില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയാകും. ബാര്‍കോഴക്കേസില്‍ മൂന്നാംതവണയും വിജിലന്‍സ് കുറ്റവിമുക്തനാക്കിയത് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. ഇത് പുതിയ രാഷ്ട്രീയ കൂട്ടായ്മയുടെ ആദ്യരൂപമായും വിലയിരുത്തപ്പെടുന്നുണ്ട്.

ഇടതുമുന്നണി പ്രവേശനക്കാര്യത്തില്‍ സിപിഐ ഉയര്‍ത്തുന്ന കടുത്ത എതിര്‍പ്പ് മാണി വിഭാഗത്തെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാല്‍ മറ്റ് ഘടകകക്ഷികള്‍ സിപിഐയുടെ സമീപനത്തെ പിന്തുണച്ച് ഇതുവരെ രംഗത്തെത്തിയിട്ടില്ല. മാണിയുടെ മുന്നണി പ്രവേശനം എല്ലാ ഘടകകക്ഷികളോടും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുളളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മഴ വീണ്ടും ശക്തമാകുന്നു, ബുധനും വ്യാഴവും യെല്ലോ അലർട്ട്; കള്ളക്കടലിൽ ജാ​ഗ്രത, തീരപ്രദേശങ്ങളിൽ റെഡ‍് അലർട്ട്

കേരള പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: പാക് പതാകയും ഭീഷണി സന്ദേശവും

'തൃശൂർ സ്ലാങ് ആദ്യമായി വരുന്നത് ആ ഭരതൻ സിനിമയിൽ, അത് നന്നായി ക്ലിക്ക് ആവുകയും ചെയ്തു'; ടി ജി രവി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Samrudhi SM 74 lottery result

സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങളുമായി സുഹൃത്തുക്കളുടെ കളി: തിരുവോണം ബംപർ തങ്ങൾക്കല്ലെന്ന് രാഗേഷും സാഹിബും; 30 കോടിയുടെ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്