Kerala

ജംഗ്ഷനില്‍ ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; പിന്നാലെ മാല കവരാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍ 

മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ് നാടോടി സ്ത്രീകളായ സിന്ധു (38),മഞ്ചു (40)എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമല്ലാക്കല്‍ വടക്ക് കളീക്കത്തറ വടക്കതില്‍ അമ്മിണി (59)യുടെ മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ആലപ്പുഴ ഹരിപ്പാടാണ് സംഭവം. ആയുര്‍വേദ മരുന്ന് വാങ്ങി തിരികെ കെവി ജെട്ടി ജംഗ്ഷനിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു അമ്മിണി. ഈ  സമയം അവിടെ നിന്നും ഓട്ടോയില്‍ കയറിയ നാടോടി സ്ത്രീകള്‍ കെവി ജെട്ടിയില്‍ ഇറക്കാം എന്ന് പറഞ്ഞു അമ്മിണിയെ ഓട്ടോയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ഇവരുടെ നടുക്കായി അമ്മിണിയെ ഇരുത്തുകയും ചെയ്തു.

ജംഗ്ഷനില്‍ എത്തി ഇറങ്ങിയപ്പോള്‍ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാല കാണാനില്ലെന്ന് അമ്മിണി തിരിച്ചറിഞ്ഞു. ഉടന്‍ ഓട്ടോയില്‍ നോക്കിയപ്പോള്‍ തമിഴ് സ്ത്രീകള്‍ ഇരുന്നതിന്റെ താഴെ മാല കിടക്കുന്നത് കണ്ടു. അതിനിടെ, ഈ സ്ത്രീകള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍  ബസ് തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT