Kerala

"ജയരാജാ... പി കെ ശ്രീമതി എന്ന സഖാവ് കൂടി ഉണ്ടായിരുന്നു.."; നേതാക്കളുടെ വാട്‌സ് ആപ്പ് പോര്

പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളുടെ പേരും ചിത്രങ്ങളും സഹിതം എം വി ജയരാജന്‍ വാട്‌സ് ആപ്പില്‍ ഇട്ട പോസ്റ്റാണ് വിവാദമായത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളന വാര്‍ത്തയില്‍ നിന്ന് പേര് ഒഴിവായതിനെച്ചൊല്ലി നേതാക്കളുടെ വാട്‌സ് ആപ്പ് പോര്. കഴിഞ്ഞദിവസം നടന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളുടെ പേരും ചിത്രങ്ങളും സഹിതം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ വാട്‌സ് ആപ്പില്‍ ഇട്ട പോസ്റ്റാണ് വിവാദമായത്. സിപിഎം നേതാക്കളും അനുഭാവികളും അടങ്ങുന്ന ഗ്രൂപ്പിലാണ് ജയരാജന്‍ വാര്‍ത്ത പോസ്റ്റ് ചെയ്തത്. 

'സിപിഎം ജില്ലാ സമ്മേളനത്തിന് നായനാര്‍ അക്കാദമിയില്‍ പ്രൗഡഗംഭീര തുടക്കം' എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്താക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതില്‍ ഉദാഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ വരെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പേരു വിവരങ്ങളുണ്ട്. എന്നാല്‍ കണ്ണൂര്‍ എംപിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ പികെ ശ്രീമതിയുടെ പേര് മാത്രം ഇതിലില്ല. ഇതില്‍ പ്രേതിഷേധിച്ച് പി കെ ശ്രീമതി ഇട്ട പോസ്റ്റാണ് പാര്‍ട്ടിക്കിടയില്‍ ചര്‍ച്ചയായത്. 

"സഖാവ് എംവി ജയരാജാ... പി കെ ശ്രീമതി എന്ന സഖാവ് കൂടി ജില്ലാ സമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഇത്രയധികം കോപ്പി അടിച്ചുവിടുമ്പോള്‍ കുറച്ച് ശ്രദ്ധിക്കാമായിരുന്നു." എന്നായിരുന്നു ശ്രീമതിയുടെ കമന്റ്. സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളുടെ പേര് ഉള്‍പ്പെടുത്തിയതില്‍ ശ്രീമതിയെ മാത്രം ഒഴിവാക്കിയത് പാര്‍ട്ടി അണികള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. സംഭവിച്ച അശ്രദ്ധയ്ക്ക് എംവി ജയരാജന്‍ ഖേദം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

SCROLL FOR NEXT