Kerala

ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍; പ്രതികളില്‍ ഒരാളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റ്

രക്ഷപ്പെട്ട പ്രതികളില്‍ ഒരാളായ ശില്‍പ്പയുടെ വീട്ടിലേക്ക് പോകുന്നതു വഴി പാലോട് വെച്ചാണ് ഇരുവരും പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; അട്ടക്കുളങ്ങര ജയിലില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് യുവതികള്‍ പിടിയില്‍. രക്ഷപ്പെട്ട പ്രതികളില്‍ ഒരാളായ ശില്‍പ്പയുടെ വീട്ടിലേക്ക് പോകുന്നതു വഴി പാലോട് വെച്ചാണ് ഇരുവരും പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് ശില്‍പ, സന്ധ്യ എന്നീ തടവുകാര്‍ ജയില്‍ ചാടിയത്. ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു. 

ഇരുവരും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. അതിനിടെ ശില്‍പയുടെ വീട്ടിലേക്ക് ഇവര്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നിര്‍ദേശത്തില്‍ ഷാഡോ സംഘവും പാലോട് പൊലീസും ശില്‍പയുടെ വീടും പരിസരവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാത്രിയോടെയാണ് ശില്‍പയും സന്ധ്യയും പാലോടും അടുക്കുതറയിലുള്ള ശില്‍പയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരേയും വൈദ്യപരിശോധന നടത്തിയ ശേഷം ഫോര്‍ട്ട് സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. 

ചൊവ്വാഴ്ചയാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത്. ജയിലിന്റെ പുറക് വശത്തെ മതില്‍ചാടിയായിരുന്നു രക്ഷപ്പെടല്‍. വൈകുന്നേരം നാലര ആയപ്പോള്‍ ഇരുവരെയും കാണാനില്ലെന്ന് മറ്റ് തടവുകാര്  അറിയിക്കുകയായിരുന്നു. ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു ശില്‍പ. മോഷണക്കേസ് പ്രതിയാണ് സന്ധ്യ. ഇരുവരും റിമാന്‍ഡ് പ്രതികളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT