Kerala

ജസ്റ്റിസ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവും; ഋഷികേശ് റോയി സുപ്രീം കോടതിയിലേക്ക്

ജസ്റ്റിസ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവും; ഋഷികേശ് റോയി സുപ്രീം കോടതിയിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീംകോടതി ജഡ്ജിയായി നിയമിതനാവുന്ന ഒഴിവിലാണ് നിയമനം. 

ജസ്റ്റിസ് ഋഷികേശ് റോയി അടക്കം നാലു ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

22 വര്‍ഷം മദ്രാസ് ഹൈക്കോടതിയിലും കേന്ദ്ര ട്രൈബ്യൂണലുകളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുള്ള എസ് മണികുമാര്‍ 2006ല്‍ അഡീഷനല്‍ ജഡ്ജിയായി നിയമിതനായി. 2009 മുതല്‍ മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാണ്.

ഋഷികേശ് റോയിക്ക് പുറമെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്‍, കൃഷ്ണ മുരാരി, എസ് രവീന്ദ്രഭട്ട് എന്നിവരെയാണ് കൊളീജിയം സുപ്രിംകോടതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎന്‍ജി വിലയും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധന

എംഡിഎംഎ കടത്താനും ആംബുലന്‍സ്; ബീക്കണ്‍ ലൈറ്റിട്ട് കുതിച്ചെത്തി; സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; അറസ്റ്റ്

'ആരുടെ കൂടെയാ നിൽക്കുന്നത് എന്നോർത്ത് പല സമയത്തും ഞാൻ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്'; സൂര്യയ്ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് നസ്‌ലിൻ

'അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി പറഞ്ഞു'; ലക്ഷ്മി പ്രിയയ്ക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

മരക്കൊമ്പ് മുറിക്കുന്നതിനിടെ കടന്നൽ കുത്തി; കണ്ണൂരിൽ ചികിത്സയിലിരുന്ന 65കാരൻ മരിച്ചു

SCROLL FOR NEXT