Kerala

ജാമ്യം കിട്ടിയതിന് ശേഷം ദേവാലയങ്ങള്‍ കയറിയിറങ്ങി ദിലീപ്

കൂടെ പ്രേമന്‍ എന്ന നിര്‍മ്മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 6 മണിക്ക് ഉഷ പൂജക്ക് മുമ്പ് ക്ഷേത്രത്തിലെത്തിയ ദിലീപ്, ഉഷ പൂജക്ക് ശേഷം സോപാനത്ത് കദളിക്കുലയും, നെയ്യും വച്ച് തൊഴുതു. കൂടെ പ്രേമന്‍ എന്ന നിര്‍മ്മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്.

ക്ഷേത്രദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരവും നടത്തി. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ച് രൂപ ദേവസ്വത്തിലടച്ചു. ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്. 

ജയില്‍ മോചിതനായ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തിയ ദിലീപ് കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് കോടതി ജാമ്യം അനുവദിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT