Kerala

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ്; നീലേശ്വരം നഗരസഭ ഓഫീസ് അടച്ചു

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കാസര്‍കോട് നീലേശ്വരം നഗരസഭ ഓഫീസ് അടച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. നഗരസഭ അണുവിമുക്തമാക്കാനുളള നടപടികള്‍ ആരംഭിച്ചു. ഇതിന് ശേഷം മാത്രമേ നഗരസഭ തുറക്കൂ.

നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. റാന്‍ഡം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കാസര്‍കോട് ജില്ലയില്‍ 56 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 189 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

തിരുവനന്തപുരത്ത് രണ്ടു പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്‌റ്റേഷനുകളില്‍ ജോലിചെയ്യുന്ന ആര്യനാട് സ്വദേശികളാണ് ഇവര്‍.രോഗം സ്ഥിരീകരിച്ച ഇവര്‍ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ നിലയില്‍ രണ്ടു പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എ ആര്‍ ക്യാമ്പിലെ പൊലീസുകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കാണ് എ ആര്‍ ക്യാമ്പില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

'മതിയായി ഇതൊക്കെ, വേടനെപ്പോലുള്ളവർക്ക് ഇനിയും വേദിയൊരുക്കണോ ?'; വിജയ് സർക്കാരിനെതിരെ ചിന്മയി ശ്രീപദ

പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണു; 50 വയസുകാരിക്ക് ഗുരുതര പരിക്ക്

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് മെക്‌സിക്കോ, നിപ രോഗിയുടെ നില ഗുരുതരം, പൊലീസില്‍ വന്‍ അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റൊണാള്‍ഡോയെ പിന്നിലാക്കിയ മികവ്; ലോകകപ്പില്‍ ആദ്യ ഗോള്‍ ക്വിനോനെസിന്

SCROLL FOR NEXT