Kerala

ഞാനടക്കമുള്ള നടന്‍മാരെയും കാഴ്ച്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ വ്യക്തി: ഐവി ശശിയുടെ വിയോഗത്തില്‍ മോഹന്‍ലാല്‍

ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് എത്തിയ മോഹന്‍ലാലിന് നിരവധി നല്ല വേഷങ്ങള്‍ സമ്മാനിച്ച് നായകസ്ഥാനത്തേക്കെത്തിച്ചത് ഐവി ശശിയാണെന്നുവേണം പറയാന്‍.

Author : സമകാലിക മലയാളം ഡെസ്ക്

പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍. ഞാനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം- മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് എത്തിയ മോഹന്‍ലാലിന് നിരവധി നല്ല വേഷങ്ങള്‍ സമ്മാനിച്ച് നായകസ്ഥാനത്തേക്കെത്തിച്ചത് ഐവി ശശിയാണെന്നുവേണം പറയാന്‍. മോഹന്‍ലാലിന്റെ ആ മാടമ്പിവേഷങ്ങള്‍ തുടങ്ങിവച്ചതു പോലും ഐവി ശിയായിരുന്നു ദേവാസുരത്തില്‍. പിന്നീട് ലാലിന് അതേ പാറ്റേണിലുള്ള നിരവധി ചിത്രങ്ങളായിരുന്നു ലഭിച്ചത്. 

ഇടയ്‌ക്കെപ്പോഴോ വെച്ച് സംവിധായകന്‍ ചലച്ചിത്രമേഖലയില്‍ നിന്ന് വിട്ടുനിന്നെങ്കിലും മലയാളത്തിലെ സംവിധായകരുടെ പട്ടികയെടുക്കുമ്പോള്‍ ഇന്നും ആദ്യം മനസ്സിലെത്തുക ഇദ്ദേഹത്തിന്റെ പേര് തന്നെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക