Kerala

ടിവി കാണുന്നതിനിടയില്‍ ചാനല്‍ മാറ്റി; ഭര്‍ത്താവ് ഭാര്യയെയും മകളെയും വിറകു കൊണ്ട്‌ തലയ്ക്കടിച്ചു

കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെയും മകളെയും വിറകു കമ്പിനടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെയും മകളെയും വിറകു കമ്പിനടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്‌സി (42), മകള്‍ മെര്‍ലിന്‍ (20)എന്നിവരെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ടി വികാണുന്നതിനിടയില്‍ ചാനല്‍ മാറ്റിയതാണ് തര്‍ക്കത്തിന് കാരണം. അമ്മയെ വിറകുകൊണ്ടടിക്കുന്നതു കണ്ട മകള്‍ തടസ്സം പിടിച്ചതോടെ മകളുടെയും തലയ്ക്കടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷ് മദ്യലഹരിയിലായിരുന്നു. ഉപ്പുതറ പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്‍ഡു ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT