Kerala

''ട്രോളുണ്ടാക്കുന്നവര്‍ സ്വന്തം അമ്മയെയും പെങ്ങളെയും ഓര്‍ക്കണം'': ജോളിയുടെ പേരില്‍ സ്ത്രീകളെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ വനിതാ കമ്മീഷന്‍

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിന് ശേഷം  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇഎം രാധ എന്നിവര്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോളിയുടെ പേരില്‍ സ്ത്രീ സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന വനിതാ കമ്മീഷന്‍. ഇത്തരത്തിലുള്ള ട്രോളുകള്‍ വേദനാജനകമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. 

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിന് ശേഷം  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇഎം രാധ എന്നിവര്‍. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ലെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും അകാരണമായ സംശയത്തിന്റെ പേരിലും നിരവധി പുരുഷന്‍മാര്‍ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ പേരില്‍ ആരും പുരുഷസമൂഹത്തെ മൊത്തത്തില്‍ കൊലയാളികളായി മുദ്ര കുത്താറില്ല.  സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT