Kerala

ഡല്‍ഹിയിലേക്കുള്ള വിമാനം റദ്ദാക്കി, കൊച്ചിയില്‍ യാത്രക്കാരുടെ പ്രതിഷേധം; റദ്ദാക്കിയത് യാത്രക്കാര്‍ കുറവായതിനാലെന്ന് ആരോപണം

യന്ത്രത്തകരാറല്ല പ്രശ്‌നം, മറിച്ച്, യാത്രക്കാരുടെ എണ്ണത്തിലെ കുറവിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത് എന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്രക്കാരുടെ പ്രതിഷേധം. ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനമാണ് റദ്ദാക്കിയത്. സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്.

7.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. ഇതോടെ വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത് എന്നാണ് വിമാന കമ്പനി യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ പെട്ടെന്ന് വിമാനം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം ആരംഭിച്ചു. യന്ത്രത്തകരാറല്ല പ്രശ്‌നം, മറിച്ച്, യാത്രക്കാരുടെ എണ്ണത്തിലെ കുറവിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത് എന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT