Kerala

'ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ' ; കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത്

ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സര്‍ക്കാറില്‍ നിന്ന് എഴുതി വാങ്ങീട്ടില്ലെന്ന് പ്രശാന്ത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മന്ത്രിയുടെയും സ്പീക്കറുടെയും കണ്ണട, ചികില്‍സാ ചെലവ് വിവാദത്തിനിടെ, അഭിപ്രായപ്രകടനവുമായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്ത് അഭിപ്രായം പ്രകടിപ്പിച്ചത്. പത്ത് വര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നെങ്കിലും ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സര്‍ക്കാറില്‍ നിന്ന് എഴുതി വാങ്ങീട്ടില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. 

എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ. സുഹൃത്തിനൊപ്പം കണ്ണട വാങ്ങാന്‍ പോയ അനുഭവവും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 

പത്ത് വര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍. ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സര്‍ക്കാറില്‍ നിന്ന് എഴുതി വാങ്ങീട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇതുവരെ. (ഇത് വായിക്കുന്ന എന്റെ അച്ഛന്‍ എന്റെ പിടിപ്പുകേടിനെക്കുറിച്ച് വാചാലനാവുന്നത് എനിക്കിപ്പൊ കേള്‍ക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ. 

രണ്ട് മാസം മുന്‍പ് പുതിയ കണ്ണട വാങ്ങാന്‍ തീരുമാനിച്ച് 'പ്രമുഖ' കണ്ണാടിക്കടയുടെ കൊച്ചി ശാഖയില്‍ സുഹൃത്തായ TR Shamsudheen ഷംസുവിനോടൊപ്പം കേറി. അവിടത്തെ ഒന്നുരണ്ട് കോയ്‌ക്കോടന്‍ സ്റ്റാഫ് എന്നെ തിരിച്ചറിഞ്ഞു. അറിയുന്ന പോലീസുകാരന്‍ രണ്ടടി അധികം തരും എന്ന് പറഞ്ഞ പോലെ അവര്‍ ഏറ്റവും കിടിലം കണ്ണട ഐറ്റംസ് നിരത്തിത്തുടങ്ങി. 
ഞാന്‍ കെഞ്ചി.. കരുണകാണിക്കണം... ലുക്ക് ഇല്ലെന്നേ ഉള്ളൂ..സര്‍ക്കാരുദ്യോഗസ്ഥനാണ്. രണ്ട് മാസത്തിലൊരിക്കല്‍ കണ്ണട പൊട്ടിക്കുന്ന ശീലമുണ്ട്, ട്രെയിന്‍ യാത്രയില്‍ കണ്ണാടി കളയുന്ന ശീലവുമുണ്ട്.. എന്നെപ്പോലുള്ളവര്‍ക്ക് പറ്റിയത് തന്നാ മതി.. എവിടെ?!!! അവസാനം ?75,000 ക്ക് തൊട്ടാപൊട്ടുന്ന ഐറ്റം എനിക്ക് വേണ്ടി സെലെക്റ്റ് ചെയ്ത് ഒരു കൊയ്‌ക്കോടന്‍ അവന്റെ സെയില്‍സ്മാന്‍ സ്പിരിറ്റ് പ്രദര്‍ശിപ്പിച്ചു. അവിടന്ന് എങ്ങനേലും കൈച്ചിലായി പോവാന്‍ നോക്കുന്ന എന്നെ കട മൊയലാളി മലപ്പുറത്തൂന്ന് ഫോണിലൂടെ പിടികൂടാന്‍ നോക്കുന്നു. സെയില്‍സ്മാന്‍ വഴിമുടക്കി നില്‍ക്കുന്നു. ബിസ്മില്ല കേള്‍ക്കുന്ന ആടിന്റെ മാനസികാവസ്ഥയായിരുന്നു എനിക്ക്. 
ഇപ്പൊ തിരിച്ച് വരാന്ന് പറഞ്ഞ് ഷംസുഭായ് എന്നെ അവിടുന്ന് സാഹസികമായി ഇറക്കി. ടേക്കോഫിന്റെ ക്ലൈമാക്‌സില്‍ ചാക്കോച്ചന്‍ അതിര്‍ത്തി കടന്ന പോലെ കടക്ക് പുറത്ത് ഇറങ്ങി. ('കടക്കൂ പുറത്തല്ല', ഇറ്റ് ഈസ് 'കടക്ക് പുറത്ത്' ). 
രണ്ട് ദിവസം കഴിഞ്ഞപ്പൊ Riya അല്ല, Vinod വിനോദാണ് ലെന്‍സ്‌കാര്‍ട്ട് സജസ്റ്റ് ചെയ്തത്. കണ്ണട വാങ്ങി. ?5000/സംതിംഗ്. ശുഭം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT