Kerala

ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞോ ? ; വന്‍ പിഴയില്ലാതെ പുതുക്കാം, ഇളവ്

സാധാരണയായി ഈടാക്കുന്ന ഫീസ് മാത്രം വാങ്ങി പുതുക്കി നല്‍കാമെന്നാണ് പുതിയ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ തല്‍ക്കാലം പിഴ കൂടാതെ പുതുക്കി നല്‍കാന്‍ തീരുമാനം. കാലാവധി കഴിഞ്ഞ ഒരു വര്‍ഷം കഴിയാത്ത ലൈസന്‍സുകളുടെ ഉടമകള്‍ക്കാണ് ഇളവു കിട്ടുക. 1000 രൂപ പിഴ ഈടാക്കിയിരുന്നത് ഒഴിവാക്കും. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിയെത്തുടര്‍ന്നാണ്, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കിയിരുന്നത്. മുമ്പ് പിഴ കൂടാതെ ലൈസന്‍സ് പുതുക്കാന്‍ 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. സാധാരണയായി ഈടാക്കുന്ന ഫീസ് മാത്രം വാങ്ങി പുതുക്കി നല്‍കാമെന്നാണ് പുതിയ നിര്‍ദേശം. 

പുതിയ ഭേദഗതി പ്രകാരം കാലാവധി കഴിയുന്നതിന് ഒരു വര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് പാസ്സാകണം. ഇതാണ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്. ഓട്ടോറിക്ഷ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നത് അപ്രായോഗികമാണെന്നും വിലയിരുത്തി. പിഴത്തുക 3000 രൂപയായി കുറയ്ക്കാനും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT