Kerala

ഡൽഹിയിൽ നിന്ന് വന്ന വിമാനത്തിൽ കോവിഡ് 19 രോ​ഗി; രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ

ഡൽഹിയിൽ നിന്ന് വന്ന വിമാനത്തിൽ കോവിഡ് 19 രോ​ഗി; രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിരീക്ഷണത്തിൽ. തിരുവനന്തപുരത്ത് വീട്ടിലാണ് രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയുന്നത്. 

ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കോവിഡ് 19 ബാധിച്ച ഒരാൾ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എംപിമാരോട് ഹൗസ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. 

ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കാണ് നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ സംസ്ഥാനത്തെ മിക്ക എംപിമാരും ക്വാറന്റൈനില്‍ തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT