Kerala

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും

നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്.

ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടുപോയത്. ഓഗസ്റ്റ് 12നാണ് വോട്ടര്‍ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചത്.

നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കമ്മീഷന്‍ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'