Kerala

തരൂരിനെ പുറത്താക്കാന്‍ ധൈര്യമുണ്ടോ?; മുല്ലപ്പള്ളിയുടെയും സുധീരന്റെയും നാവടങ്ങിപ്പോയോ?; എപി അബ്ദുള്ളക്കുട്ടി

പ്രസ്താവനാ വീരന്മാരായ മുല്ലപ്പള്ളിയുടേയും സുധീരന്റേയും നാവടങ്ങിപ്പോയോ എന്നും അബ്ദുല്ലക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മോദിയെ പ്രശംസിച്ച നേതാക്കളെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് എപി അബ്ദുള്ളക്കുട്ടി. താന്‍ പലതവണ പറഞ്ഞ കാര്യമാണ് ശശി തരൂറും ജയറാം രമേശും അഭിഷേക് സിങ്‌വിയും ആവര്‍ത്തിച്ചതെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രസ്താവനാ വീരന്മാരായ മുല്ലപ്പള്ളിയുടേയും സുധീരന്റേയും നാവടങ്ങിപ്പോയോ എന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു.

എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

നരേന്ദ്ര മോദിയെ പ്രശംസിച്ച കോണ്‍ഗ്രസിലെ ബുദ്ധിജീവികളായ മൂവര്‍ സംഘത്തെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡിന് ധൈര്യമുണ്ടോ? ഞാന്‍ പല തവണ പറഞ്ഞതാണ് തരൂരും, സിങ് വിയും, ജയറാമും ആവര്‍ത്തിച്ചത്. പ്രസ്താവന വീരന്‍മാരായ മുല്ലപ്പള്ളിയുടേയും സുധീരന്റെയും നാവടങ്ങിപ്പോയോ...?

മോദി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ് വിയും മോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ വെല്ലുവിളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT