Kerala

തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണ ആവശ്യമില്ല: വിടി ബല്‍റാം 

ഓ വല്ല്യ കാര്യായിപ്പോയി എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിലുടനീളം ഇടതുപക്ഷത്തിനെതിരായ വിമര്‍ശനമാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഓ വല്ല്യ കാര്യായിപ്പോയി എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിലുടനീളം ഇടതുപക്ഷത്തിനെതിരായ വിമര്‍ശനമാണ്. 

അല്ലെങ്കിലും തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിടി ബല്‍റാം ഫേസ്ബുക്കിലൂടെ പറഞ്ഞു. 

'കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും' എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്‍ത്തികമാക്കിയവര്‍ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതിയെന്നും ബല്‍റാം വിമര്‍ശിക്കുന്നുണ്ട്.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓ.. വല്ല്യ കാര്യായിപ്പോയി.

അല്ലെങ്കിലും തള്ളന്താനങ്ങൾക്ക്‌ വിരുന്ന് നൽകിയും അമിട്ട്‌ ഷാജിമാർക്ക്‌ വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ മുന്നോട്ടുപോകാൻ ഉദ്ദേശിച്ചിരിക്കുന്നത്‌. "കോൺഗ്രസിനെ തകർക്കാൻ ഏത്‌ ചെകുത്താനുമായും കൂട്ടുകൂടും" എന്ന ഇഎംഎസിന്റെ മുദ്രാവാക്യം‌ എത്രയോ തവണ പ്രാവർത്തികമാക്കിയവർ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാൽ മതി. ഇടക്കിടക്ക്‌ ആളെ പറ്റിക്കാൻ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണൻ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച്‌ ഡയലോഗ്‌ അടിച്ചാൽ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികൾ കൂടെ നിന്നോളും.

ഇടതുപക്ഷമാണത്രേ, ഇടതുപക്ഷം!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

SCROLL FOR NEXT