Kerala

തിരമാല പോലെ പതഞ്ഞുപൊങ്ങി മീന്‍ കറി; അമ്പരന്ന് വീട്ടുകാര്‍

ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം 

Author : സമകാലിക മലയാളം ഡെസ്ക്

റാന്നി: ടൗണിലെ മത്സ്യവില്‍പന ശാലയില്‍ നിന്നു വാങ്ങിയ മീന്‍ കറി വെച്ചപ്പോള്‍ തിരമാല പോലെ പതഞ്ഞു പൊങ്ങിയതിനെ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാതായതായി പരാതി. മുക്കാലുമണ്‍ കളരിക്കല്‍ മുറിയില്‍ ബാബുവിനു ലഭിച്ച മീനിലാണ് പ്രശ്‌നം. കഴിഞ്ഞ ദിവസം വാങ്ങിയ വെള്ളക്കേര ഇനത്തില്‍പ്പെട്ട മത്സ്യം ഫ്രീസറില്‍ വച്ചശേഷം പാചകം ചെയ്തപ്പോഴാണ് സംഭവം.

കറി തിളച്ചതോടെ പതഞ്ഞു പൊങ്ങുകയായിരുന്നു.ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മീന്‍ ഉപയോഗിക്കാതെ മാറ്റി വച്ചു. പല വീടുകളിലും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ