പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യ; മരിച്ചത് കോവിഡ് നിരീക്ഷണത്തിലുള്ള ആൾ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യ; മരിച്ചത് കോവിഡ് നിരീക്ഷണത്തിലുള്ള ആൾ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യ.

കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷൻ മുറിയിൽ ഉടുമുണ്ട് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

രാവിലെ മരിച്ച ആനാട് സ്വദേശിയേപ്പോലെതന്നെ ഇയാളും മദ്യാപാനാസക്തിയുള്ള ആളായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട മാനസിക, ശാരീരിക അസ്വസ്ഥതകൾ ഇയാൾക്കുണ്ടായിരുന്നു എന്നാണ് സൂചന.

ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങി മരിച്ചത്. ഐസൊലേഷൻ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

SCROLL FOR NEXT