Kerala

തിരുവനന്തപുരത്തും, ചേര്‍ത്തലയിലും, ബേപ്പൂരും ബിജെപി ഹര്‍ത്താല്‍; ഒളവണ്ണയില്‍ സിപിഎം ഹര്‍ത്താല്‍

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ഹയര്‍ സെക്കന്ററി സേ പരീക്ഷ ജൂണ്‍ 14ലേക്ക് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം, ചേര്‍ത്തല, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. തിരുവനന്തപുരത്തെ ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. 

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ഹയര്‍ സെക്കന്ററി സേ പരീക്ഷ ജൂണ്‍ 14ലേക്ക് മാറ്റി. 

ബിഎംഎസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ചേര്‍ത്തല നഗരസഭയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന് ആരോപിച്ചാണ് കോഴിക്കോട്ടെ ബേപ്പൂരില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. 

അതിനിടെ സിപിഎമ്മും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ ഒളവണ്ണയിലെ ഓഫീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഒളവണ്ണയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT