Kerala

തിരുവനന്തപുരത്ത് 164, കാസർകോട് 107ൽ 105ഉം സമ്പർക്ക രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

കാസർകോട് 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 105 പേർക്കും സമ്പ‍ർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 733 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇതിൽ 67 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം 164 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചിട്ടുണ്ട്. ജില്ലയിൽ 175 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

കാസർകോട് ജില്ലയിൽ 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 105 പേർക്കും സമ്പ‍ർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. കൊല്ലം 59, എറണാകുളം 57, പത്തനംതിട്ട 53, കോഴിക്കോട് 48, കോട്ടയം 45, മലപ്പുറം‌ 39, പാലക്കാട് 37, ആലപ്പുഴ 35 , ഇടുക്കി, കണ്ണൂർ ജില്ലകളിലെ 31 പേർക്കും, തൃശൂർ 15, വയനാട് 14 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.

16 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT