Kerala

തിരുവനന്തപുരത്ത് കാനമോ, ദിവാകരനോ ? ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നുപേര്‍ 

രാഷ്ട്രീയ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗണ്‍സില്‍ പാര്‍ട്ടിയിലെ മൂന്ന് പ്രമുഖരുടെ പേരുകള്‍ പരിഗണിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി. മൂന്നംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗവും എംഎല്‍എയുമായ സി ദിവാകരന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി ജി അനില്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്ളത്. 

രാഷ്ട്രീയ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗണ്‍സില്‍ പാര്‍ട്ടിയിലെ മൂന്ന് പ്രമുഖരുടെ പേരുകള്‍ പരിഗണിച്ചത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന നേതൃയോഗം ഈ പേരുകള്‍ ചര്‍ച്ച ചെയ്യും. ഇതില്‍ കൂട്ടിചേര്‍ക്കലുകളോ ഒഴിവാക്കലോ സംസ്ഥാന നേതൃത്വം കൈക്കൊള്ളും. ആനിരാജ, ബിനോയ് വിശ്വം തുടങ്ങിയ പേരുകളും ഉയര്‍ന്നുവന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സ്ഥാനാര്‍ത്ഥികളായി ജില്ലാ കമ്മിറ്റികള്‍ മാര്‍ച്ച് ഒന്നിന് പട്ടിക നല്‍കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നത്. ജില്ലാ കമ്മിറ്റികള്‍ മൂന്നുപേര്‍ അടങ്ങുന്ന പട്ടിക നല്‍കാനാണ് നിര്‍ദേശം. തിരുവനന്തപുരം, തൃശൂര്‍, പൊന്നാനി, വയനാട് എന്നീ മണ്ഡലങ്ങളിലാണ് സിപിഐ മല്‍സരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ഇനി സിഎസ്‌കെയുടെ മെന്റര്‍

പുത്തൂർ സുവോളജിക്കൽ പാർക്കിൽ റെസ്ക്യൂ സെന്ററും ടൈഗർ സഫാരിയും ആരംഭിക്കും; മന്ത്രി ഷിബു ബേബി ജോൺ

എപ്പോഴാണ് കല്യാണമെന്ന് സുഹാസിനി; 'നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?' എന്ന് ശ്രുതി ഹാസന്‍; കയ്യടി നേടി മറുപടി

'ലിംഗഭേദമില്ലാതെ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട്, ആർക്കും ഇത് നിഷേധിക്കാനാകില്ല'; തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ