Kerala

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 434 പേർ; 200 കടന്ന് മലപ്പുറവും പാലക്കാടും; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 434 പേർ; 200 കടന്ന് മലപ്പുറവും പാലക്കാടും; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 434 പേർക്കാണ് തിരുവനന്തപുരത്ത് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 428 പേർക്കും സമ്പർക്കം വഴിയാണ്. മലപ്പുറം, പാലക്കാട് ജില്ലകളിൽ 200ലധികം രോ​ഗികളുമുണ്ട്. എറണാകുളത്ത് 115 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 434, മലപ്പുറം 202, പാലക്കാട് 202, എറണാകുളം 115, കോഴിക്കോട് 98, കാസർകോട് 79, പത്തനംതിട്ട 75, തൃശൂർ 75, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂര്‍ 27, വയനാട് 27.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം197, എറണാകുളം 109, കൊല്ലം 73, ആലപ്പുഴ 70, പാലക്കാട് 67, മലപ്പുറം 61, തൃശൂർ 47, വയനാട് 30, കാസർഗോഡ് 28, കണ്ണൂർ 25, ഇടുക്കി 22, കോട്ടയം 17, കോഴിക്കോട് 12, പത്തനംതിട്ട 8.

കഴിഞ്ഞ 24 മണിക്കൂറിനകം 31, 270 സാമ്പിളുകള്‍ പരിശോധിച്ചു. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,683 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം പേരെ 1670 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5999 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തു നിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT