Kerala

തീയറ്ററിനുള്ളിലെ ബാലപീഡനം : പ്രതി മുമ്പും കുട്ടിയെ പീഡിപ്പിച്ചു ? ; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു

പെൺകുട്ടിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. പീഡനത്തിന് സഹായം ചെയ്ത അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ശക്തമായി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടപ്പാളില്‍ തീയറ്ററില്‍ ബാലപീഡനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി മുമ്പും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ട്. കൂടാതെ പ്രായപൂർത്തിയാകാത്ത പല പെൺകുട്ടികളെയും സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചു. 

പോക്സോ പ്രകാരം കേസെടുത്ത പ്രതി മൊയ്തീൻ കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പീഡിപ്പിക്കുന്നതിന് സഹായം ചെയ്തുകൊടുത്ത കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പീഡനത്തിന് സഹായം ചെയ്തുകൊടുത്ത അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ പോക്സോ കുറ്റങ്ങൾ അമ്മയ്ക്ക് എതിരെയും ചുമത്തുമെന്നാണ് സൂചന. 

അതേസമയം പെൺകുട്ടിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. കുട്ടിയെ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ സന്ദർശിച്ചേക്കും.  സംഭവത്തിൽ ഉണർന്ന് പ്രവർത്തിച്ച തീയേറ്റർ ഉടമകളെ വനിതാ കമ്മീഷൻ അധ്യക്ഷ അഭിനന്ദിച്ചു. കേസ് എടുക്കാൻ ആദ്യം വിസമ്മതിച്ച ചങ്ങരംകുളം പൊലീസ് അധികൃതരുടെ നടപടിയെ ജോസഫൈൻ വിമർശിച്ചു. കേസെടുക്കാത്ത സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വീഴ്ച വരുത്തിയ ചങ്ങരം കുളം എസ് ഐ ബേബിയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. 

തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി എന്നയാള്‍ സിനിമാതിയറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം ഇന്നലെ വാർത്തയായതോടെയാണ്  പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ 
അറസ്റ്റ് ചെയ്യുന്നതും. സംഭവത്തിൽ മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം