Kerala

തൃശൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

വാ​തി​ലി​ൽ നേ​ര​ത്തെ കെ​ട്ടി​യി​രു​ന്ന തു​ണി​വ​ള്ളി​യി​ലാ​ണു തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ട​ത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ജ​ല​ശേ​രി സ​ന്തോ​ഷി​ന്‍റെ മ​ക​ൾ ല​തി​ക (11) ആ​ണു മ​രി​ച്ച​ത്. തൃശൂർ ജില്ലയിലെ വാടാനപ്പിള്ളിയിലാണ് സംഭവം. വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​ള്ള കു​ളി​മു​റി​യു​ടെ വാ​തി​ലി​ലാ​ണു തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ട​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണു സം​ഭ​വം. സംഭവ സമയത്ത് കുട്ടിയുടെ അ​ച്ഛ​നും അ​മ്മ​യും ക​ൽ​പ്പ​ണി​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടും ആ​റും 13ഉം ​വ​യ​സു​ള്ള മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളാണ് വീട്ടിലുണ്ടായിരുന്നത്. 

സഹോദരങ്ങൾക്കൊപ്പം വീ​ട്ടി​ൽ ടി​വി ക​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ലതിക. ഇടയ്ക്ക് മൂ​ത്രം ഒ​ഴി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ല​തി​ക​യെ കാ​ണാ​താ​യ​തോ​ടെ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും അന്വേഷിച്ച് ചെന്നപ്പോൾ പറമ്പിലെ 35 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള കു​ളി​മു​റിയുടെ വാതിലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

കു​ട്ടി​ക​ൾ അ​റി​യി​ച്ച​തോ​ടെ അ​ടു​ത്ത വീ​ട്ടി​ലെ യു​വാ​വും യു​വ​തി​യും ഓ​ടി​വ​ന്നു നോ​ക്കി​യ​പ്പോ​ഴേ​യ്ക്കും മ​രി​ച്ചി​രു​ന്നു. വാ​തി​ലി​ൽ നേ​ര​ത്തെ കെ​ട്ടി​യി​രു​ന്ന തു​ണി​വ​ള്ളി​യി​ലാ​ണു തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ട​ത്. കാ​ൽ നി​ല​ത്തു മു​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​ടാ​ന​പ്പ​ള്ളി സി​ഐ കെആ​ർ മ​ധു സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. 

ത​ളി​ക്കു​ളം ചി​ല​ങ്ക പ​ടി​ഞ്ഞാ​റ് എ​എം​യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണു മ​രി​ച്ച ല​തി​ക. ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​മീ​ള സു​ദ​ർ​ശ​ന്‍റെ ഷെ​ഡി​ലാ​ണു കു​ടും​ബം ര​ണ്ടു വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

SCROLL FOR NEXT