Kerala

തൊഴിലുറപ്പ് ജോലിക്കിടെ ചായക്കുടിക്കാന്‍ വീട്ടിലെത്തിയ യുവതിയെ വെട്ടിക്കൊന്നു; അയല്‍വാസി അറസ്റ്റില്‍

തൊഴിലുറപ്പ് ജോലിക്കിടെ ചായക്കുടിക്കാന്‍ വീട്ടിലെത്തിയ യുവതി വെട്ടേറ്റു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ ചായക്കുടിക്കാന്‍ വീട്ടിലെത്തിയ യുവതി വെട്ടേറ്റു മരിച്ചു. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈുവിന്റെ ഭാര്യ സിനിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.

തൊഴിലുറപ്പ് ജോലിക്കിടെ ചായകുടിക്കാന്‍ പോയ യുവതി സമയമേറെ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. തുടര്‍ന്ന നടത്തിയ തെരച്ചിലിനിടയിലാണ് വീടിനകത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെത്തിയത്. നേരീയ ജീവനുണ്ടായിരുന്ന സിനിയെ മാനന്തവാടി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന് ആഴത്തിലുള്ള വെട്ടേറ്റതാണ് മരണകാരണം.

സംഭവത്തില്‍ സിനിയുടം അയല്‍വാസിയും ബന്ധുവുമായ നെടുമല ദേവസ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിര്‍ത്തിതര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കരിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്