Kerala

ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ് ജൂൺ 27ന്; പത്രിക സമർപ്പണം ഏഴാം തിയതിവരെ 

13 ജി​ല്ല​ക​ളി​ലെ 44 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേക്കാണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം:​ സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ ​സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.  13 ജി​ല്ല​ക​ളി​ലെ 44 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേക്കാണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക. ജൂൺ 27-ാം തിയതിയാണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. 

ഈ മാസം ഏഴാം തിയതി വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം.  12-ാം തിയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. മാ​തൃ​കാ​പെ​രു​മാ​റ്റ​ച​ട്ടം മേ​യ് 25-ന് ​നി​ല​വി​ൽ വ​ന്നു. 

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളിൽ 33 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കും. ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ഓ​രോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ര​ണ്ട് വീ​തം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും ഉപതെരഞ്ഞെടുപ്പുണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ര​ണ്ട് ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ലും ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​രോ ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 

27-ാം തിയതി രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണിവരെ തുടരും. പിറ്റേന്ന് 28-ാം തിയതിയാണ് വോട്ടെണ്ണൽ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം