Kerala

'ദേവസ്വം ബോര്‍ഡ് നട്ടെല്ലില്ലാത്തവരുടെ കയ്യില്‍'; സ്വാതന്ത്ര്യം തകര്‍ത്തത് സര്‍ക്കാരെന്ന്  ശ്രീധരന്‍പിള്ള

ബോര്‍ഡ് നട്ടെല്ലില്ലാത്തവരുടെ കയ്യിലാണ്. ഇത്തരത്തില്‍ നിലപാട് മാറുമെന്ന് ബിജെപി നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് ദേവസ്വം ബോര്‍ഡിന്റെ സ്വാതന്ത്ര്യം തകര്‍ത്തുകളഞ്ഞതെന്നും  ശ്രീധരന

Author : സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂര്‍ :  ശബരിമലയില്‍ സ്ത്രീപ്രവേശനമാവാമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാടിനെതിരെ ബിജെപി ദേശീയാധ്യക്ഷന്‍ പിഎസ്  ശ്രീധരന്‍പിള്ള. ബോര്‍ഡ് നട്ടെല്ലില്ലാത്തവരുടെ കയ്യിലാണ്. ഇത്തരത്തില്‍ നിലപാട് മാറുമെന്ന് ബിജെപി നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് ദേവസ്വം ബോര്‍ഡിന്റെ സ്വാതന്ത്ര്യം തകര്‍ത്തുകളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
  
സ്ത്രീ പ്രവേശനത്തെ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും സര്‍ക്കാര്‍ നിലപാടിന് പിന്തുണ നല്‍കാന്‍ പിന്നീട് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഈ നിലപാട് സുപ്രിം കോടതിയെയും ബോര്‍ഡ് അറിയിക്കും. ചൊവ്വാഴ്ചയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുക. ദേവസ്വം ബോര്‍ഡ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതോടെ ബോര്‍ഡിന്റെ സ്ഥിരം അഭിഭാഷക രാജിവച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍