Kerala

ദൈവത്തിന് മുന്നിൽവെച്ച് സഹായം തേടി ലോട്ടറിക്കാരൻ ; മനസ്സലിഞ്ഞ് ഭാര്യ ; അടിച്ചത് 70 ലക്ഷം

ഹർത്താൽ ദിനത്തിൽ ക്ഷേത്ര ദർശനത്തിനു പോയ കുടുംബനാഥനെ കാത്തിരുന്നത് 70 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ :  ഹർത്താൽ ദിനത്തിൽ ക്ഷേത്ര ദർശനത്തിനു പോയ കുടുംബനാഥനെ കാത്തിരുന്നത് 70 ലക്ഷം രൂപ. ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതിൽ ശിവനാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ കിട്ടിയത്. ശിവൻ എടുത്ത എസ്‌വൈ 170457 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി മടങ്ങവെയാണ്  ലോട്ടറി വിൽപ്പനക്കാരന്റെ രൂപത്തിൽ ശിവന്റെയും ഭാര്യ ഓമനയുടെയും മുന്നിൽ ഭാ​ഗ്യദേവതയെത്തിയത്.  ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വിൽപനക്കാരൻ തന്റെ വിഷമതകൾ പറഞ്ഞപ്പോൾ ഓമനയുടെ നിർബന്ധത്തിനു വഴങ്ങി ശിവൻ ടിക്കറ്റ് എടുക്കുകയായിരുന്നു.

35 വർഷമായി വീടുകളുടെ വാർപ്പ് ജോലികൾക്കു പോയി ഉപജീവന മാർഗം തേടുന്ന ശിവനും കുടുംബവും 4 സെന്റിലെ ചെറിയ വീട്ടിലാണു കഴിയുന്നത്. കടബാധ്യതകൾ തീർത്ത ശേഷം ഒരു വീട് വെയ്ക്കാനാണു മോഹമെന്ന് ശിവൻ പറഞ്ഞു.

തിരുവല്ല ടൂ സ്റ്റാർ ലോട്ടറി ഏജൻസിയുടെതാണ് ടിക്കറ്റ്. കോട്ടയം സ്വദേശിയായ ലോട്ടറി കച്ചവടക്കാരൻ കായംകുളത്ത് വാടകയ്ക്ക് താമസിക്കുകയാണ്. സമ്മാനാർഹമായ ടിക്കറ്റ് പെരുങ്ങാല സർവീസ് സഹകരണ ബാങ്കിനു കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

SCROLL FOR NEXT