Kerala

നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നയാള്‍ക്ക് കോവിഡ് ; കോഴിക്കോട് അതീവജാഗ്രത ; 55 പേര്‍ നിരീക്ഷണത്തില്‍

ക്യാമ്പിലെത്തി പരിശോധനകള്‍ നടത്തിയ കുതിരവട്ടത്തെ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ഒന്‍പത് ജീവനക്കാരും നിരീക്ഷണത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് നഗരം അതീവജാഗ്രതയിലായി. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന അറുപത്തിയേഴുകാരനാണ് കോവിഡ് ബാധിച്ചത്. ഇതേത്തുടര്‍ന്ന് 46 സന്നദ്ധപ്രവര്‍ത്തകരും ഡോക്ടറും ഉള്‍പ്പെടെ 55 പേരെ നിരീക്ഷണത്തിലാക്കി.

ഇദേഹത്തെ ഈമാസം രണ്ടിനാണ് സ്‌കൂള്‍ ക്യാമ്പിലെത്തിച്ചത്. തൊണ്ണൂറ്റിയെട്ട് ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഈമാസം 21ന് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ ക്യാമ്പില്‍ സേവനം ചെയ്ത 46 സന്നദ്ധപ്രവര്‍ത്തകരെ കൂടാതെ, ഇയാളുടെ മുറിയിലുണ്ടായിരുന്ന നാല് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ക്യാമ്പിലെത്തി പരിശോധനകള്‍ നടത്തിയ കുതിരവട്ടത്തെ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ഒന്‍പത് ജീവനക്കാരും നിരീക്ഷണത്തിലാണ്. സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കോവിഡ് ബാധിച്ച് 15 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

ഷെഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍

ദിവസവും കഴിക്കാം വഴുതനങ്ങ, ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ, കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോ​ഗികൾക്കും മികച്ചത്